കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം കെ റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ്പിയെ വിളിച്ചു വരുത്തിയ കോടതി റാമിനെ അറസ്റ്റ് ചെയുമ്പോൾ എന്ത് കൊണ്ടാണ് സുപ്രീം കോടതി മാർഗ നിർദേശം ലംഘിക്കപ്പെട്ടതെന്നു ചോദിച്ചു.
റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് തലശ്ശേരി എസ്‍സിഎസ്ടി സ്പെഷ്യൽ കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
രേഖാ മൂലമുള്ള ഡി വൈ എസ് പി യുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കാമെന്നു കോടതി അറിയിച്ചു. ഡോക്ടർ റാമിന്റെ ഭാര്യക്ക് പുതിയ ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് കൈമാറിയെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
