നെല്ലിയമ്പം ഇരട്ടക്കൊല കേസിൽ പ്രതി അർജുന് വധശിക്ഷ

APRIL 29, 2024, 12:45 PM

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2021 ജൂൺ 10 നാണ് പത്മാലയത്തിൽ കേശവൻ (70), ഭാര്യ പത്മാവതി (65) എന്നിവർ കൊല്ലപ്പെട്ടത്. പ്രതിയായ അർജുൻ ഇവരുടെ അയൽവാസിയായിരുന്നു.

കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

തെളിവ് നശിപ്പിച്ചതിന് 6 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.  

vachakam
vachakam
vachakam

വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മുഖംമുടി ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് മരിക്കുന്നതിന് മുമ്പ് പത്മാവതി പൊലീസിന് മൊഴി നൽകിയത്.

 ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 1200ല​ധി​കം ആ​ളു​ക​ളു​ടെ വി​ര​ല​ട​യാ​ളം പ​രി​ശോ​ധി​ച്ചു.1000 ലേറെ ആളുകളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. വ​യ​നാ​ട് മുത​ൽ താ​മ​ര​ശ്ശേ​രി വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മു​ഴു​വ​ൻ സിസിടിവി ദൃ​ശ്യ​ങ്ങ​ളും പൊലീസ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

സെപ്റ്റംബർ 17നാണ് അയൽവാസിയായ അർജുനെ പൊലീസ് പിടികൂടുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിലെത്തിയത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam