ചൂരൽമലയിലേക്ക് വിനോദ സഞ്ചാരികൾ: വാഹനം തടഞ്ഞ് പ്രദേശ വാസികൾ

OCTOBER 13, 2024, 1:41 PM

കല്‍പ്പറ്റ: ചൂരല്‍മലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞ് പ്രദേശ വാസികള്‍. അവധി ദിവസമായതിനാല്‍ നിരവധി പേരാണ് ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് വരുന്നത്. പ്രദേശവാസികള്‍ക്കൊപ്പം പൊലീസും വാഹനം തടഞ്ഞു.

ഉരുള്‍പ്പൊട്ടല്‍ മേഖലയിലേക്ക് വിനോദ സഞ്ചാരികള്‍ അനിയന്ത്രിതമായി എത്തുന്നുവെന്നാണ് പ്രദേശ വാസികളുടെ ആരോപണം. 

 ചൂരല്‍മലയിലേക്ക് പ്രവേശിക്കാന്‍ കൃത്യമായ പാസ് ആവശ്യമാണ്. എന്നാല്‍ ഈ പാസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

vachakam
vachakam
vachakam

എത്രയും പെട്ടെന്ന് പുനരധിവാസം ഉറപ്പാക്കുക, ഉപജീവന മാര്‍ഗം ഉറപ്പാക്കുകയെന്നതാണ് പ്രദേശ വാസികളുടെ ആവശ്യം. ഇതിന് പകരം 'ഡിസാസ്റ്റര്‍ ടൂറിസം' എന്ന രീതിയില്‍ വിനോദ സഞ്ചാരികളെ കയറ്റിവിടുന്നതിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam