തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി.കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത(54), മകൾ ഗ്രീഷ്മ (30) എന്നിവരാണ് മരിച്ചത്.
ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിനുശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് നിഗമനം.ബന്ധുക്കളും നാട്ടുകാരും പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് ഹാളിലെ സോഫാ സെറ്റിയിൽ അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
അതേമയം, ഗ്രീഷ്മയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ആറ് വർഷമായി വിദേശത്തായിരുന്നു. ഗ്രീഷ്മ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം നാട്ടിൽ എത്തിയിരുന്നു. അവിടെവെച്ച് ഗ്രീഷ്മയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
