മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് 

JULY 25, 2026, 2:23 AM

കൊച്ചി: മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്കും പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി ഇന്ന് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ തെളിവുകൾ കൂടി പുറത്ത് വരുന്നത്. 

നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ എന്ന് കണ്ടെത്തൽ. സേവനങ്ങളെക്കുറിച്ചല്ല, പണമിടപാടുകളെക്കുറിച്ചാണ് ചര്‍ച്ചയെന്നും ഇഡി വ്യക്തമാക്കുന്നു. 

വ്യാജ ഐടി സേവനത്തിന്‍റെ കരാറും ഫോണിൽ കണ്ടെത്തി. കര്‍ത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു. 

vachakam
vachakam
vachakam

എക്സാലോജിക്കിനെ ഒഴിവാക്കിയപ്പോള്‍ സിഎംആര്‍എല്ലിന് വൻനേട്ടമുണ്ടായി. വീണയുടെ പേരിൽ മറ്റൊരു കമ്പനിയും കൂടിയുണ്ടെന്നും ഇഡി കണ്ടെത്തലുണ്ട്. ലേക്കര്‍ ഇന്ത്യ കോര്‍പിൽ വീണ പാര്‍ട്ണറാണ്. കോഴിക്കോടാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായിയുടെ വീട്ടിലെ പരിശോധനയിലാണ് രേഖ കണ്ടെത്തിയത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam