മാസപ്പടി കേസ്; ഇഡി പിണറായിലെ വില്ലേജ് ഓഫീസിലെത്തി 

JULY 8, 2026, 12:35 AM

കണ്ണൂർ:   ടി.വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും പിണറായിയിൽ എത്തി. ചൊവ്വാഴ്ച എത്തിയ സംഘം വില്ലേജ് ഓഫിസിലെത്തി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു.

രണ്ട് ഇഡി ഉദ്യോ​ഗസ്ഥരാണ് പരിശോധനകൾക്കായി എത്തിയത്. ഏത് വർഷമാണ് ഭൂമി വാങ്ങിയത്, എത്ര രൂപക്കാണ് ഭൂമി വാങ്ങിയത് എന്നീ കാര്യങ്ങളാണ് അന്വേഷിച്ചത്.

ഭൂമിയുടെ നികുതി അടച്ചതിന്റെ രേഖകളും ഇഡി സംഘം കൊണ്ടു പോയിട്ടുണ്ട്. 

vachakam
vachakam
vachakam

 വില്ലേജ് ഓഫീസർക്കൊപ്പം ഉദ്യോ​ഗസ്ഥരെത്തി  ഭൂമി കാണുകയും ചെയ്തു. മാസപ്പടി കേസിൽ വീണയുടെ കൈയ്യിലുള്ള രേഖകൾ പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിൽ തുടരന്വേഷണങ്ങൾക്കായാണ് ഇഡി സംഘം ചൊവ്വാഴ്ച പിണറായിയിൽ എത്തിയത്. 

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് സമീപത്തുള്ള 80 സെന്റ് ഭൂമിയാണ് ടി. വീണ വാങ്ങിയിരുന്നത്. വില്ലേജ് ഓഫീസർമാരുമായി എത്തി ഭൂമിയിലും ഇഡി സംഘം പരിശോധന നടത്തിയിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam