ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകരാൻ ഷിക്കാഗോയിൽ മെട്രയുടെ ഹോളിഡേ ട്രെയിനുകൾ; നവംബർ 16 മുതൽ ടിക്കറ്റ് വിൽപ്പന

NOVEMBER 2, 2026, 11:58 PM

ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയിലും സമീപ സബർബുകളിലും സർവീസ് നടത്തുന്ന മെട്ര റെയിൽവേയുടെ പ്രത്യേക ഹോളിഡേ ട്രെയിനുകൾ ഡിസംബറിൽ വീണ്ടും സർവീസ് ആരംഭിക്കും. വർണാഭമായ ക്രിസ്മസ് അലങ്കാരങ്ങളും സാന്റാക്ലോസും വിവിധ വിനോദപരിപാടികളുമായി എത്തുന്ന ട്രെയിനുകൾ കുട്ടികൾക്കും കുടുംബങ്ങൾക്കും വേറിട്ട ആഘോഷാനുഭവമൊരുക്കും.

ഇത്തവണ ആറ് റെയിൽവേ ലൈനുകളിലാണ് പ്രത്യേക ഹോളിഡേ ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 5, 12, 13, 19 തീയതികളിലായി വിവിധ റൂട്ടുകളിൽ സർവീസ് നടത്തും.

ഡിസംബർ 5ന് ബി.എൻ.എസ്.എഫ്, മിൽവാക്കി ഡിസ്ട്രിക്റ്റ് നോർത്ത്, റോക്ക് ഐലൻഡ് ലൈനുകളിലും ഡിസംബർ 12ന് മെട്ര ഇലക്ട്രിക്, യൂണിന പസഫിക് നോർത്ത് വെസ്റ്റ് ലൈനുകളിലും പ്രത്യേക സർവീസുകളുണ്ടാകും. ഡിസംബർ 13ന് മെട്ര ഇലക്ട്രിക് ലൈനിലും ഡിസംബർ 19ന് മെട്ര ഇലക്ട്രി, യൂണിയൻ പസഫിക് നോർത്ത് ലൈനുകളിലുമാണ് സർവീസുകൾ.

vachakam
vachakam
vachakam

ക്രിസ്മസ് ട്രീകൾ, വർണാഭമായ ലൈറ്റുകൾ, സമ്മാനപ്പൊതികൾ, വിവിധ അലങ്കാരങ്ങൾ എന്നിവകൊണ്ട് ട്രെയിനുകളുടെ അകവും പുറവും മനോഹരമാക്കും. ഓരോ ട്രെയിൻ കോച്ചിലും വ്യത്യസ്തമായ ക്രിസ്മസ് പ്രമേയങ്ങളിലുള്ള അലങ്കാരങ്ങളാണ് ഒരുക്കുന്നത്. കുട്ടികൾക്ക് സാന്റാക്ലോസിനെയും മറ്റ് ക്രിസ്മസ് കഥാപാത്രങ്ങളെയും കാണാനുള്ള അവസരവും പ്രത്യേക യാത്രകളിൽ ലഭിക്കും.

മെട്ര ഇലക്ട്രിക് ലൈനിലൂടെ ഡിസംബർ 12, 13, 19 തീയതികളിൽ യാത്ര ചെയ്യുന്നവർക്ക് ഷിക്കാഗോ ഡൗൺടൗണിലെ മില്ലേനിയം സ്‌റ്റേഷനിൽ ഒരുക്കുന്ന പ്രത്യേക ക്രിസ്മസ് ആഘോഷങ്ങളിലും പങ്കെടുക്കാം. കുട്ടികൾക്കുള്ള കളികൾ, മധുരപലഹാരങ്ങൾ, സാന്റാക്ലോസുമായുള്ള കൂടിക്കാഴ്ച തുടങ്ങി നിരവധി പരിപാടികൾ ഇവിടെ ക്രമീകരിക്കും.

പ്രത്യേക ഹോളിഡേ ട്രെയിൻ ടിക്കറ്റുകളുടെ വിൽപ്പന നവംബർ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ടിക്കറ്റ് നിരക്ക് 10 ഡോളറാണ്. ഒരാൾക്ക് ഒരേസമയം പരമാവധി അഞ്ച് ടിക്കറ്റുകൾ മാത്രമേ വാങ്ങാൻ കഴിയൂ.

vachakam
vachakam
vachakam

ഈ ട്രെയിനുകൾക്ക് വലിയ ജനപ്രീതിയുള്ളതിനാൽ ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റുതീരാനാണ് സാധ്യത. കഴിഞ്ഞ വർഷം വിൽപ്പന ആരംഭിച്ച് വെറും നാല് മിനിറ്റിനുള്ളിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിരുന്നു.

മെട്രയുടെ ഹോളിഡേ ട്രെയിൻ പരിപാടിയുടെ അഞ്ചാം വർഷമാണിത്. റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട ഒരുക്കങ്ങളിലൂടെയാണ് ട്രെയിനുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് അനുയോജ്യമായി മാറ്റുന്നത്. പ്രത്യേക യാത്രകൾക്ക് പുറമെ അലങ്കരിച്ച ട്രെയിനുകൾ ഡിസംബറിൽ സാധാരണ സർവീസുകളിലും ഉൾപ്പെടുത്തും.

ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കും കുട്ടികൾക്കുമിത് ക്രിസ്മസ് അവധിക്കാലത്ത് ആസ്വദിക്കാവുന്ന പ്രത്യേക വിനോദപരിപാടിയായിരിക്കും.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും മെട്രയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.metra.com/HolidayTrains സന്ദർശിക്കാം.

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam