മാസപ്പടി കേസ്: ഇ ഡി കണ്ടെത്തിയ വിവരങ്ങൾ അതീവ ഗൗരവമുള്ളതെന്ന്  മാത്യൂ കുഴൽനാടൻ

AUGUST 19, 2026, 8:25 PM

കൊച്ചി: മാസപ്പടി കേസിൽ ഇ ഡി കണ്ടെത്തിയ വിവരങ്ങൾ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴൽനാടൻ. 

പിണറായി വിജയന്റെ കുടുംബം നടത്തിയ അഴിമതിയുടെ ആഴം ഇനിയും പുറത്തു വരാനിരിക്കുന്നു. ഈ കൊള്ളയ്ക്ക് കേരളം വലിയ വില നൽകേണ്ടിവരുമെന്നും മാത്യൂ കുഴൽ നാടൻ ആരോപിച്ചു. 

പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. 20 കോടിയുടെ ഹവാല ഇടപാട് നടന്നതായി ഇ ഡി പറയുന്നു. 

vachakam
vachakam
vachakam

ആരോപണങ്ങളിൽ പിണറായി വിജയന്റെ മൗനം കേരളത്തിലെ ജനങ്ങൾക്ക് അംഗീകരിക്കാൻ ആകില്ലെന്നും കൈകൾ ശുദ്ധമാണെന്ന് ഇനി പിണറായിക്ക് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിയുടെ വെളിപ്പെടുത്തലിൽ സിപിഎമ്മിന്റെ പ്രതികരണം കാണാനും തനിക്ക് ആഗ്രഹമുണ്ടെന്നും മാത്യൂ കുഴൽ നാടൻ കൂട്ടിച്ചേർത്തു.

'വലിയ അഴിമതിയും കൊള്ളയുമാണ് നടന്നത്. മുഖ്യമന്ത്രി പദവി ഉപയോഗിച്ച് വലിയ തുക സംഹാസമാഹരിച്ചു. മാസപ്പടി കേസിൽ തന്നെ വേട്ടയാടുകയാണ് സിപിഐഎമ്മും ചെയ്തത്. നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ കൊണ്ട് വരെ പറയിപ്പിച്ചു. പിണറായി വിജയന്റെ കൊള്ളയെ ന്യായീകരിക്കുകയാണ് പാർട്ടി ചെയ്തത്. ഈ ന്യായീകരണമാണ് ഇന്നത്തെ പാർട്ടിയുടെ അവസ്ഥയ്ക്ക് കാരണം'; മാത്യൂ കുഴൽ നാടാൻ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam