മർകസ് സീ ക്യൂ ഖുർആൻ ഫെസ്റ്റ് : ആഇശ സൈനും, ഐറക്കും ഒന്നാം സ്ഥാനം

MARCH 23, 2025, 1:33 PM

കോഴിക്കോട്: റമളാൻ 25 -ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'തർനീം' സീ ക്യൂ ഖുർആൻ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി കൊപ്പം അൽജിബ്ര സീ ക്യൂ പ്രീ സ്‌കൂളിലെ ആഇശ സൈനും തിരുവമ്പാടി ഗൈഡൻസ് സീ ക്യൂ പ്രീ സ്‌കൂളിലെ ഐറയും. ആഇശ സൈൻ ഖിറാഅത്തിലും ഐറ ഹിഫ്‌ള് ഇനത്തിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ആഇശ സഹ്‌റ ബത്തൂൽ (സഹ്‌റ പാർക്ക്, കൊടുവള്ളി), മുഹമ്മദ് യാസീൻ (എംഡിഐ, കരുളായി) എന്നിവർ ഖിറാഅത്തിലും സുലൈഖ (അൽ മദീന മഞ്ഞനാടി), ഫാത്തിമ മലീഹ (ഇസത്ത് എഡ്യു സ്‌ക്വയർ, മൂന്നിയൂർ) ഹിഫ്‌ളിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്രത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥ ികളാണ് 'തർനീം' അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ തല മത്സരങ്ങളിൽ മികവ് പുലർത്തിയവരായിരുന്നു മത്സരികൾ. ഖുർആൻ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിൽ നടന്ന ഫെസ്റ്റിലെ വിജയികൾക്ക് നാളെ(ചൊവ്വ)  നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam