വ്യാജ സൈന്യങ്ങളെ തെല്ലും ഭയമില്ല! ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ് 

JUNE 27, 2024, 1:35 PM

കണ്ണൂർ: പി. ജയരാജന്റെ ആരോപണങ്ങൾക്കും ആകാശ് തില്ലങ്കേരിയുടെ ഭീഷണിയ്ക്കും മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ  കമ്മറ്റിയിൽ നിന്ന് ഒഴിവായ മനു തോമസ് രം​ഗത്ത്. 

ടിപി വധവും ഷുഹൈബ് വധവും ഓർമിപ്പിച്ചാണ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല, വൈകൃതമായിരുന്നു.

പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ലെന്നും മനു തോമസ് പറയുന്നു.

vachakam
vachakam
vachakam

 കൊല്ലാനാവും, പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല. വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല. സംഘടനയെ സംരക്ഷിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനുതോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam