തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പാർട്ടി ചിഹ്നവും പേരും തിരികെ കിട്ടണം; മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി 

SEPTEMBER 18, 2026, 9:45 PM

ദില്ലി: തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി.പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. 

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 'പൂവും പുല്ലും' അടങ്ങിയ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും പേരും മരവിപ്പിച്ചത്. 

പിന്നാലെ, മമതാ ബാനർജി വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്ബോൾ കളിക്കാരൻ' ചിഹ്നവും കമ്മീഷൻ അനുവദിച്ച് നൽകിയിരുന്നു.റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'എൻവലപ്പ്' ചിഹ്നവുമാണ് അനുവദിച്ചിരുന്നത്.

vachakam
vachakam
vachakam

എന്നാൽ, പാർട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ബാനർജി സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. കൂടാതെ, ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം അയോഗ്യത നേരിടുന്ന വിമത ജനപ്രതിനിധികളുടെ വാദങ്ങളെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നടപടിയെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam