പത്തനംതിട്ട: 86കാരിയുടെ എക്സറേ പരിശോധിച്ച് 15കാരിക്ക് ചികിത്സ നല്‍കിയെന്ന പരാതിയിൽ ബാലാവകാശ കമ്മീഷന് കേസെടുത്തു.
ഈമാസം 14നാണ് കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് 15കാരി ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ എക്സറേ എടുക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ ആരംഭിച്ചെങ്കിലും ശ്വാസംമുട്ടല്‍ മാറിയില്ല.
പിന്നാലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതേ എക്സറേയുമായി മറ്റൊരു ഡോക്ടറെ പെണ്‍കുട്ടി സമീപിച്ചു. ഈ ഡോക്ടറാണ് എക്സറേ പെണ്കുട്ടിയുടേതല്ല മറിച്ച് 86വയസുള്ള മറ്റൊരു രോഗിയുടെതാണെന്ന് കണ്ടെത്തുന്നത്. ഇതോടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
ആക്ടിങ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫാണ് സ്വമേധയാ കേസെടുത്തത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒപ്പം കോന്നി എസ്എച്ച്ഒയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് 15കാരി ആശുപത്രിയില്‍ ചികിത്സ തേടിയത്.
എക്സറേ പ്രകാരമാണ് ചികിത്സയ്ക്ക് വിധേയയായതെന്നും തനിക്ക് കുറിച്ച് തന്ന മരുന്ന് കഴിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
