തിരുവനന്തപുരം: സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവായി. 8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. ഈ അധ്യായന വർഷം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർന്നതിനെത്തുടർന്നാണ് നിലവാരം ഉറപ്പാക്കാൻ മിനിമം മാർക്ക് നിശ്ചയിച്ചത്.
ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തി. പിന്നീട് ഒൻപതാം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാക്കിയിരുന്നു.
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉറപ്പാക്കുന്നതിനായി മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് നിബന്ധന കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് എല്ലാ വിഷയങ്ങൾക്കും മിനിമം മാർക്ക് നിർബന്ധമായിരുന്നു.
ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറയുന്ന കുട്ടികൾക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനുള്ള അവസരവും ഇതിലൂടെ നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
