ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും 

SEPTEMBER 18, 2026, 8:45 PM

 കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിമാൻഡിലുള്ള റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

കേസിൽ ഹൈക്കോടതിയിലും ആന്റോ തിരിച്ചടി നേരിട്ടിരുന്നു.   സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആന്റോയ്ക്ക് ഹൈക്കോടതിയും ഇടക്കാല ജാമ്യം നിഷേധിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. അതേസമയം നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് കസ്റ്റംസ് എസ്‌ഐടിയുടെ തീരുമാനം. 

 മദ്യം പിടിച്ചെടുത്ത വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിന്റെ ഭാഗത്തുനിന്ന് പ്രധാനമായും ഉയർന്നത്. ഈ വാദം പരിഗണിച്ച കോടതി, മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോടും പ്രതിഭാഗത്തോടും നിർദേശിച്ചു.   

vachakam
vachakam
vachakam

വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷം മാത്രമേ കേസിന്റെ മെറിറ്റിലേക്ക് കടക്കുകയുള്ളൂവെന്നും ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയ്ക്ക് മുമ്പ് കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam