മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ 

MAY 23, 2026, 2:04 AM

ബെം​ഗളൂരു: മഡിവാള ബലാത്സം​ഗ കേസിൽ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ. മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെ‌യ്ത കേസിലെ പ്രതിയാണ് ഹൈനസ്.

കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

 ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെം​ഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഹൈനസിനെ അറസ്റ്റ് ചെയ്തുവെന്നാണാ കർണാടക പൊലീസ് വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

 മെയ് 12നാണ് മഡിവാളയിലെ താമസ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗം ചെയ്യുന്നത്. മെയ് 13 ന് പരാതിയുമായി പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.

എന്നാൽ മഡിവാള പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല, മാത്രമല്ല പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. പ്രതി നേരിട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam