മഴ വന്നതോടെ വൈദ്യുതി ഉപയോഗത്തിൽ 117 മെഗാവാട്ടിന്റെ കുറവ്; ലോഡ് ഷെഡിങിന് വിട! 

MAY 10, 2024, 7:36 AM

 തിരുവനന്തപുരം: ചെറിയ വേനൽമഴ ലഭിച്ചതോടെ കെഎസ്ഇബിയ്ക്ക് വലിയ ആശ്വാസമായി! വേനൽ മഴയെത്തുടർന്നു വൈദ്യുതി ആവശ്യത്തിൽ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.  

വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാൽ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന  അവലോകന യോഗം തീരുമാനിച്ചിരുന്നു. 

വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നതിനാൽ പ്രാദേശിക നിയന്ത്രണവും കാര്യമായി വേണ്ടി വരില്ല എന്നാണു വിലയിരുത്തൽ.

vachakam
vachakam
vachakam

ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാൾ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി ആയിരുന്നതു ബുധനാഴ്ച അൽപം കുറഞ്ഞ് 10.914 കോടി യൂണിറ്റായി

 വൻകിട വൈദ്യുതി ഉപയോക്താക്കൾ, ജല അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വരുത്തിയതായി ഡപ്യൂട്ടി ചീഫ് എൻജിനീയർമാർ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam