ചെറുപുഷ്പ മിഷൻലീഗ് റീജിയൻതല പ്രവർത്തനോദ്ഘാടനം ബെൻസൻവില്ലിൽ

OCTOBER 8, 2024, 7:12 PM

ഷിക്കാഗോ: ഏറ്റവും വലിയ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻലീഗിന്റെ ക്‌നാനായ റീജിയൻ തല പ്രവർത്തനോദ്ഘാടനം ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ഒക്ടോബർ 6 ഞായറാഴ്ച നടന്നു.

വി. കുർബാനയെത്തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടെ ചെമ്മഞ്ഞ കൊടിയേന്തിയ കുഞ്ഞുമിഷനറിമാർ കൊടിമരത്തിനടുത്തെത്തിയപ്പോൾ മിഷൻലീഗിന്റെ ക്‌നാനായ റീജിയൻ ഡയറക്ടർ റവ. ഫാ. ബിൻസ് ചേത്തലിൽ പതാക ഉയർത്തി.


vachakam
vachakam
vachakam

തുടർന്ന് പതാകകളും പ്ലാക്കാർഡുകളുമേന്തി കുഞ്ഞുമിഷനറിമാരേവരും ദേവാലയത്തിലെത്തിയപ്പോൾ ക്‌നാനായ റീജിയൻ ഡയറക്ടർ വികാരി ജനറൽ റവ. ഫാ. തോമസ് മുളവനാൽ തിരിതെളിച്ച് റീജിയൻ തല പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

മിഷൻലീഗ് ശാഖാ പ്രസിഡന്റ് ഹാന ഓട്ടപ്പള്ളിൽ, സെക്രട്ടറി അനീറ്റ നന്തികാട്ട്, കോർഡിനേറ്റർമാരായ ആൻസി ചേലയ്ക്കൽ, സുജ ഇത്തിത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

vachakam
vachakam
vachakam

ലിൻസ് താന്നിച്ചുവട്ടിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam