കെ.വി. തോമസിനും സ്റ്റാഫുകൾക്കുമായി സർക്കാർ ഇതുവരെ ചെലവാക്കിയത് 57.41 ലക്ഷം രൂപ

OCTOBER 8, 2024, 6:49 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി. തോമസിനും അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകൾക്കുമായി സംസ്ഥാന സർക്കാർ.ചെലവിട്ടത്  57.41 ലക്ഷം രൂപ.

എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് വെളിപ്പെടുത്തിയത്.കഴി‍ഞ്ഞ വർഷം ജനുവരിയിലാണ് കെ.വി. തോമസിനെ നിയമിച്ചത്. 

ഓണറേറിയയമായി കെ.വി. തോമസിന് 19.38 ലക്ഷം രൂപ നൽകി. ജീവനക്കാർക്കുള്ള വേതനമായി 29.75 ലക്ഷം രൂപയും വിമാന യാത്രക്കായി 7.14 ലക്ഷം രൂപയും ഇന്ധനത്തിനായി 95206 രൂപയും ചെലവായി. 

vachakam
vachakam
vachakam

എന്നാൽ എന്തൊക്കെ കാര്യങ്ങളിലാണ് കെ.വി. തോമസിന്റെ ഇടപെടൽ ഉണ്ടായതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായി മറുപടി നൽകിയില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam