കോഴിക്കോട്: ഇടിമിന്നലേറ്റ് കോഴിക്കോട് ആറ് സ്ത്രീകള്‍ക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്കാണ് ഇടിമിന്നലേറ്റത്. കോഴിക്കോട് കായണ്ണയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണിവര്‍. ബോധരഹിതരായി വീണവരെ നാട്ടുകാര്‍ ഉടന്‍ വിവിധ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്. സംസ്ഥാനത്ത് മഴയ്ക്കൊപ്പം തന്നെ അതിശക്തമായ മിന്നലുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്