ക്രമസമാധാന നിർവഹണം: ക്യൂ ആർ കോഡ് സാങ്കേതികവിദ്യയുമായി റൂറൽ പോലീസ്

APRIL 25, 2024, 6:38 AM

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിർവഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആർ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂർ റൂറൽ പോലീസ്. ഇലക്ഷൻ കൺട്രോൾ റൂമിൽ കണ്ണൂർ റൂറൽ ജില്ലയിലെ എല്ലാ പട്രോളിംഗ് ടീമിനും യഥാസമയം നിർദ്ദേശങ്ങൾ നൽകുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും ഉതകുന്ന തരത്തിലാണ് ക്യു ആർകോഡ് സംവിധാനം ഏർപ്പെടുത്തിയത്.

റൂറൽ ജില്ലാ പോലീസിന്റെ പരിധിയിലുള്ള ലോ ആൻഡ് ഓർഡർ പട്രോൾ, ഗ്രൂപ്പ് പട്രോൾ, ക്യു ആർ ടി പട്രോൾ എന്നിവയുടെ സ്ഥാനം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നിർണയിക്കാനും കഴിയുന്നതാണ് സംവിധാനം. ഇലക്ഷൻ ബന്തവസ്സ് സ്‌കീമിൽ ഉൾപ്പെടുത്തിയ ക്യൂ ആർ കോഡ് പോലീസ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് കഴിഞ്ഞാൽ പട്രോളിംഗ് ഡ്യുട്ടിയിലുള്ള പോലീസ് സേനാംഗങ്ങളുടെ ഡ്യുട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിംഗ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. റൂറൽ ജില്ലാ പരിധിയിൽ ഇലക്ഷൻ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ പട്രോളിങ്ങ് ടീമുകളുടെ സാന്നിധ്യം നിർണ്ണയിച്ച് പ്രശ്ന ബാധിത പ്രദേശങ്ങളിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ ഇതോടെ കഴിയും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ കണ്ണൂർ റൂറൽ ജില്ലാ ഇലക്ഷൻ സെൽ ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്.

ജില്ലാതല വിഎഫ്‌സി വ്യാഴാഴ്ചയും പ്രവർത്തിക്കും

vachakam
vachakam
vachakam

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ ജില്ലാതല വോട്ടർ ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 25 വ്യാഴാഴ്ച്ചയും പ്രവർത്തിക്കും. നേരത്തെ അപേക്ഷ നൽകിയ ജീവനക്കാർക്ക് വോട്ട് ചെയ്യാം. കൂടാതെ പോളിംഗ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ലഭിച്ച നേരത്തെ അപേക്ഷ നൽകിയ ഉദ്യോഗസ്ഥർക്ക് വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 25നു രാവിലെ ഒമ്പത് മണിമുതൽ പോളിങ്ങ് സാമഗ്രികൾ വിതരണ ചെയ്യുന്ന ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ നിന്നു വോട്ട് ചെയ്യാം.

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രിൽ 25 വൈകിട്ട് മുതൽ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂർത്തിയായി. കുടുംബശ്രീ ജില്ലാമിഷൻ നിശ്ചയിച്ച നിരക്കുകളിൽ ജില്ലയിൽ എല്ലായിടത്തു നിന്നും ലഭിക്കും. ജില്ലയിലെ 11 ഡിസ്ടിബ്യൂഷൻ, റിസപ്ഷൻ കേന്ദ്രങ്ങളിലും കുടുംബശ്രീ ഫുഡ് കൗണ്ടറുകളുണ്ടാവും. 25നു രാവിലെ എട്ടുമുതൽ കൗണ്ടറുകൾ പ്രവർത്തിക്കും. 26ന് വൈകിട്ട് മുതൽ രാത്രി വൈകുംവരെയും ഭക്ഷണം ലഭ്യമാകും.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam