ദില്ലി: ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് മലയാളിയായ ലാവണ്യ. കണ്ണൂർ സ്വദേശിയാണ് ലാവണ്യ.
11 പേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. ലാവണ്യയും കുടുംബവും ഇപ്പോൾ പഹൽഗാമിലെ റിസോർട്ടിലാണ് ഉള്ളത്.
ശനിയാഴ്ചയാണ് ഇവർ കാശ്മീരിലെത്തിയത്. ഇന്നലെ രാവിലെയാണ് പഹൽഗാമിലേക്ക് തിരിച്ചത്. ഇന്നലെയും ഇന്നുമായി പഹൽഗാമിലെ കാഴ്ചകൾ കാണാം എന്നായിരുന്നു തീരുമാനം.
പഹൽഗാമിലേക്ക് പോകുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. യാത്രയ്ക്ക് ഉടയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയത് കൊണ്ട് ഒരു മണിക്കൂർ വൈകിയിരുന്നു. ഈ സമയത്തിൻറെ വ്യത്യാസത്തിലാണ് ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ലാവണ്യ പ്രതികരിച്ചു.
പഹൽഗാമിലെ റിസോർട്ടിൽ തുടരുകയാണെന്നും പേടികാരണം പുറത്തിറങ്ങിയിട്ടില്ലെന്നും ലാവണ്യ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്