ദേശീയ പണിമുടക്ക് ദിവസം കെഎസ്ആർടിസി സർവിസ് മുടക്കരുതെന്ന് സർക്കുലർ

FEBRUARY 11, 2026, 7:28 AM

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം കെഎസ്ആർടിസി സർവിസ് മുടങ്ങരുതെന്നും ഇതിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും കെഎസ്ആർടിസി മാനേജ്മെൻറ്.പണിമുടക്ക് ദിവസം സാധാരണ സർവിസുക​ളെല്ലാം ഓപറേറ്റ് ചെയ്യണം.സ്റ്റേ സർവിസുകൾ, ദീർഘദൂര സർവിസുകൾ, റിസർവേഷൻ സർവിസുകൾ, അന്തർസംസ്ഥാന സർവിസുകൾ എന്നിവ കൃത്യമായി നടത്തുന്നുണ്ടെന്ന് യൂനിറ്റ് ഓഫിസർമാർ ഉറപ്പുവരുത്തണം.

അതേസമയം, ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതൽ സർവിസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്.യാത്രക്കാർക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ യൂനിറ്റ് ഓഫിസർമാരും ശ്രദ്ധിക്കണമെന്നും കെഎസ്ആർടിസി സർക്കുലറിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam