ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

OCTOBER 15, 2026, 12:49 AM

 കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി സ്വദേശി അബ്ദുറഹ്മാൻ(മജു) ആണ് മരിച്ചത്.   ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. ഫാറൂഖ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു. 

 അതിനിടെ ആലപ്പുഴയിലെ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 14 പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷനിൽ ഉള്ള ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.

vachakam
vachakam
vachakam

 തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് എങ്ങനെയാണ് നിയന്ത്രണം വിട്ടതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam