കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പിജി വിദ്യാർത്ഥികളുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് അധ്യാപകർക്കെതിരെ നടപടി.
പൊതുവേദിയിലും രോഗികൾക്ക് മുൻപിലും വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ.അനിത, ഡോ.സ്മിത എന്നിവർക്കെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയത്.
പരാതിയ്ക്ക് പിന്നാലെ അധ്യാപകരായ ഡോ. അനിതകുമാരി, ഡോ.സ്‌മിത എന്നിവരെ സ്ഥലം മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ്.
സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളും പരാതി നൽകിയതോടെ പ്രാഥമിക അന്വേഷണം നടത്തി പ്രിൻസിപ്പാൾ ഡി.എംഇക്ക് റിപ്പോർട്ട് നൽകി.
ഈ റിപ്പോർട്ട് പഠിച്ച ശേഷമാണ് ഇരുവർക്കുമെതിരെ മൂന്നംഗ സമിതിയെ വച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തിയത്. ആരോപണ വിധേയരായ അധ്യാപകർ മെഡിക്കൽ കോളേജിൽ തുടർന്നാൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അനുകൂലമായ പഠനസാഹചര്യം ഉണ്ടാവില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
