കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എസ് ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് നിരീക്ഷിച്ചാണ് നടപടി. ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നത്. ജനനം വഴി ലഭിച്ച അംഗത്വം റദ്ദാക്കാന്‍ സഭയ്ക്ക് അധികാരമില്ല.
ക്നാനായ സഭാ വിശ്വാസികളും ഇതര കത്തോലിക്കാ സഭകളും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാര്‍ത്ഥനകളും കൂദാശകളും ഒരുപോലെയാണ്. സ്വസമുദായ വിവാഹരീതി മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വസമുദായ വിവാദം കീഴ്‌വഴക്കം മാത്രമാണെന്ന് വത്തിക്കാന്‍ തന്നെ നിലപാടെടുത്തിട്ടുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ക്നാനായ സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് സ്വസമുദായ വിവാഹ രീതി പിന്തുടരുന്നതെന്ന ക്നാനായ കത്തോലിക്കാ സഭയുടെ വാദം ഹൈക്കോടതി തള്ളി.
ക്രിസ്തുവിന്റെ വചനങ്ങളും ബൈബിളും കത്തോലിക്കാ സഭാ നിയമങ്ങളും സ്വസമുദായ വിവാഹം നിര്‍ബന്ധമാക്കുന്നില്ല. മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ഇതര സഭയില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവര്‍ക്കും നല്‍കണം. ഇതിന് ഇടവക വികാരിമാര്‍ വിവാഹ കൂദാശ ചെയ്ത് നല്‍കണം. സ്വസമുദായ വിവാഹം ഒരു അനിവാര്യ മതാചാരമല്ല. ഇതര സഭാവിശ്വാസിയെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം സഭയില്‍ നിന്ന് പുറത്താക്കാനുമാവില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
