തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് ഇന്ന് ചുമതലയേൽക്കും.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ജയതിലകിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. 1991 ബാച്ചാണ്. 2026 ജൂൺവരെ കാലാവധിയുണ്ട്.
അതേസമയം നിലവിലെ∙ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വനം മേധാവി എന്നിവരടക്കം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർ ഇന്നു പടിയിറങ്ങുന്നു.
ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ (1990 ബാച്ച്) കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ (2004), ഐപിഎസ് ഉദ്യോഗസ്ഥൻ ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ (1989), ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ വനം മേധാവി ഗംഗാ സിങ് എന്നിവരാണ് ഇന്നു വിരമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്