കോട്ടയം: എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ.
ഉത്തരേന്ത്യയിൽ വൈദികരെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നത് കണ്ടതാണ്. ഒടുവിൽ ഇപ്പോൾ എഫ്‌സിആർഎ ഭേദഗതി ബില്ലും വന്നിരിക്കുകയാണ്.
വ്യക്തമായ ഗൂഢ ലക്ഷങ്ങളോടെയാണ് ബില്ല് പാസാക്കിയത് എന്നും പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ മറുപടി പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇപ്പോൾ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമാക്കിയാണെങ്കിലും മറ്റെല്ലാ വിഭാഗങ്ങളിലേക്കും ഇത് നീളുമെന്നും ബില്ല് അടിയന്തരമായി പിൻവലിക്കാൻ തയ്യാറാവണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സ്വസ്ഥമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്നത് എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍. ഇത് ഡെമോക്ലീസിന്റെ വാള്‍ പോലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു മുകളില്‍ പതിയിരിക്കുകയാണ്. കേരളത്തിലടക്കം, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത് എന്നും വേണുഗോപാൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
