കാട്ടാക്കട പോക്സോ കോടതിയിൽ രാത്രിയിൽ തീപിടിത്തം;  ഫയലുകൾ കത്തി നശിച്ചു

JULY 14, 2025, 8:38 PM

തിരുവനന്തപുരം: കാട്ടാക്കട പോക്സോ കോടതിയിൽ രാത്രിയിൽ  തീപിടിത്തം. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം.  

പ്രോസിക്യൂട്ടറുടെ മുറിയിലും കോടതിയിലുമുള്ള ഫയലുകൾ കത്തിനശിച്ചു. തൊണ്ടി മുതൽ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടർന്നു.

കോടതി മുറിയിൽ നിന്നാണ് തീ പടർന്നത്. തീ പടർന്ന മുറിയിൽ പകുതി കത്തിയ മെഴുകുതിരി കണ്ടെത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേന യഥാസമയം എത്തിയതുകൊണ്ട് തീ മറ്റ് ഭാഗങ്ങളിൽ പടരുന്നത് തടയാൻ കഴിഞ്ഞു.  

vachakam
vachakam
vachakam

 കോടതി പ്രവർത്തിക്കുന്ന മൂന്നാം നിലയിൽ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.

പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് സമുച്ചയത്തിലെ ചില്ല് വാതിൽ പൊളിച്ച് അകത്ത് കടന്ന് തീ കെടുത്തി.  


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam