പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണം

APRIL 25, 2024, 6:53 AM

കാസർകോഡ്:  യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റേഡിയോ ചാനലിൻ്റെ പേരിൽ പ്രവാസികളായ മലയാളികളോട് വാട്‌സ് ആപ്പ് ശബ്ദ സന്ദേശം.

 കേരളത്തിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകമായി വോട്ടെടുപ്പ് നടത്തുമെന്നും വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നുമാണ് ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നത്.

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുമെന്നും വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കുമെന്നും കാസർകോഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. 

vachakam
vachakam
vachakam

ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam