കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ 

DECEMBER 3, 2024, 7:11 AM

പാലക്കാട്: കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പരാതിയെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി പ്രതികൾ ഒളിവിൽ പോയതോടെ സ്ഥാപനത്തിൽ റെയ്ഡ് നടത്തി പൊലീസ് രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു.

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിലും മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു.

vachakam
vachakam
vachakam

മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്തിനെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികളായ മുബഷിർ, സന്തോഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.

പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസ് സ്ഥാപനം മുബഷിർ, സന്തോഷ്, ശ്രീജിത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്. ചിട്ടി നിക്ഷേപത്തിലൂടെ ലക്ഷങ്ങളുടെ നിക്ഷേപം ഇവർ സ്വീകരിച്ചിരുന്നു. ഈ തുക തിരിച്ചു ലഭിച്ചില്ലെന്നാരോപിച്ച് നൂറിലധികം പരാതികളാണ് പൊലീസിന് ലഭിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam