കോൺഗ്രസിലേക്ക് പോകുന്നെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന സിപിഎം നേതാവ് സി കെ പി പത്മനാഭൻ

JANUARY 14, 2026, 8:18 PM

കണ്ണൂർ: കോണ്‍ഗ്രസിലേക്ക് പോകുന്നെന്ന് അഭ്യൂഹങ്ങൾ തള്ളി മുതിർന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ സി കെ പി പത്മനാഭൻ.

ആരാണ് വ്യാജ വാർത്തക്ക് പിന്നിൽ എന്ന് സഖാക്കൾ കണ്ടെത്തണം. പാർട്ടിയുടെതായ അംഗീകാരം തനിക്കുണ്ട്, വിമർശനങ്ങളും ഉണ്ട്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താൻ നിയമനടപടിയിലേക്ക് പോകേണ്ടി വരുമെന്നും സി കെ പി പത്മനാഭൻ പ്രതികരിച്ചു.

 താൻ കോൺഗ്രസിലേക്ക് പോകുന്നുവെന്നത് വ്യാജ വാർത്തയാണെന്നും കള്ള വാർത്തയിൽ കൂടുതൽ പ്രതികരണത്തിനില്ല, കെ സുധാകരൻ തന്നെ സന്ദർശിച്ചിരുന്നു.

vachakam
vachakam
vachakam

രോഗവസ്ഥയെ കുറിച്ച് സംസാരിച്ചു. നടന്നത് വ്യക്തിപരമായ സന്ദർശനവും സംഭാഷണവുമാണ്. കെ സുധാകരൻ വീട്ടിൽ വന്നപ്പോൾ അന്വേഷിച്ചത് രോഗവിവരം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും കൂട്ടത്തിൽ ഉണ്ടായിരുന്നവർ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിച്ചത്. 

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് വീട്ടിലെത്തി സികെപി പത്മനാഭനെ കണ്ടത്. ഇതോടെയാണ് സികെപി പത്മനാഭൻ പാർട്ടി വിടുന്ന എന്നുള്ള വാർത്തകൾ പുറത്തുവന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam