ദിവ്യ എസ് അയ്യരെ മാറ്റിയതിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ കെ ശൈലജ

JULY 10, 2026, 1:58 AM

ദില്ലി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തില്‍ സിപിഎമ്മിൽ രണ്ടഭിപ്രായമില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. 

പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമല്ല തൻ്റെ നിലപാട്. സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥർ മാറ്റുന്നത് സ്വാഭാവിക നടപടിക്രമം എന്നാണ് താൻ  കഴിഞ്ഞ ദിവസം പറഞ്ഞത്.

ദിവ്യയെ മാറ്റിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കെ കെ ശൈലജ വിശദീകരിച്ചു.

vachakam
vachakam
vachakam

കണ്ണൂർ ഡിസിസി പ്രസിഡൻ്റ് കെ കെ രാഗേഷിനെ തള്ളിയ പരാമര്‍ശത്തിലും ശൈലജ നിലപാട് മയപ്പെടുത്തി. വിഴിഞ്ഞം വിഷയത്തിൽ കെ കെ രാഗേഷിന് പ്രതികരിക്കാൻ അവകാശമുണ്ട്.

വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ രാകേഷ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളിൽ ഉണ്ടായിരുന്നു. എന്നാൽ ആരോപണത്തിൽ കുറച്ചുകൂടി വ്യക്തത രാഗേഷിന് വരുത്താമായിരുന്നു എന്നാണ് ശൈലജ വിശദീകരിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam