വാഷിംഗ്ടൺ ഡി.സി: 2026 ജൂൺ 8ന്, ന്യായസഭ വകുപ്പ് രാജ്യവ്യാപകമായി കോടതികളിൽ 17 നാഷണലൈസ് ചെയ്ത യു.എസ് പൗരന്മാരുടെ നാഗരികാവകാശങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ തുടങ്ങി, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 17 പ്രവാസി പൗരന്മാരുടെ പൗരത്വം റദ്ദാക്കാനാണ് സർക്കാർ രാജ്യവ്യാപകമായി കോടതികളെ സമീപിച്ചിരിക്കുന്നത്. മുൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
റദ്ദാക്കൽ നടപടി നേരിടുന്നവരിൽ ഇന്ത്യാക്കാർക്ക് പുറമെ ക്യൂബ, ചൈന, മെക്സിക്കോ, സൊമാലിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. 250 മില്യൺ ഡോളറിന്റെ സർക്കാർ ഫണ്ട് തട്ടിപ്പ് നടത്തിയ സോമാലി സ്വദേശിയും, 36 മില്യൺ ഡോളറിലധികം ഇൻഷുറൻസ് തട്ടിപ്പ് നടത്തിയ ക്യൂബൻ സ്വദേശിയും ഇതിൽപെടുന്നു.
പൗരത്വം ലഭിക്കുന്നതിന് മുൻപോ ശേഷമോ ഉള്ള കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ വിവാഹങ്ങൾ, വിവരങ്ങൾ മറച്ചുവെക്കൽ എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ.
പൗരത്വം റദ്ദാക്കപ്പെടുന്നവർ തിരികെ അവരുടെ പഴയ ഇമിഗ്രേഷൻ പദവിയിലേക്ക് (ഗ്രീൻ കാർഡ്/പെർമനന്റ് റെസിഡൻസി) മാറേണ്ടി വരികയോ, അല്ലെങ്കിൽ രാജ്യത്ത് നിന്ന് നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരികയോ ചെയ്യും.
അതേസമയം, ഇത്രയും വലിയ തോതിൽ പൗരത്വം റദ്ദാക്കുന്നത് വലിയ നിയമപോരാട്ടങ്ങൾക്കും ഭരണഘടനാപരമായ വെല്ലുവിളികൾക്കും വഴിവെച്ചേക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
