കൊച്ചി: കേന്ദ്ര കയർ ബോർഡ് ഓഫിസിലെ ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്, സെക്രട്ടറിയുടെ ചുമതലയുള്ള ജി. അരുൺ ബോർഡ് ചെയർമാൻ വിപുൽ ഗോയലിനു കത്തു നൽകി.
അർബുദ രോഗബാധിതയായ ജോളിയുടെ അവധി അപേക്ഷ കൃത്യസമയത്തു സുതാര്യമായും മാന്യമായും കൈകാര്യം ചെയ്യുന്നതിൽ ഈ ഉദ്യോഗസ്ഥർക്കു തെറ്റുപറ്റിയെന്നും അപേക്ഷയിൽ തീരുമാനമെടുക്കാതെ അനാവശ്യമായി ദീർഘിപ്പിച്ച് അവർക്കു പ്രയാസമുണ്ടാക്കിയതായും കത്തിൽ പറയുന്നു.
ആരോപണ വിധേയരായ മുൻ സെക്രട്ടറി ജെ.കെ. ശുക്ല, ജോയിന്റ് ഡയറക്ടർ പി.ജി. തോട്‌കർ, അഡ്മിൻ ഇൻ ചാർജ് സി.യു. ഏബ്രഹാം എന്നിവർക്കു ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ സമിതി റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്