ഹോർമുസ് കടലിടുക്ക് അടച്ച്  ഇറാൻ:  ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

FEBRUARY 28, 2026, 8:01 PM

 ടെഹ്‌റാൻ:  ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.  നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം. തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഒരു ജലപാതയാണ്‌ ഹോർമുസ് കടലിടുക്ക്.

ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെ  ഗുരുതരമായി ബാധിച്ചേക്കും. ലോകത്തിലെ എണ്ണ, പ്രകൃതിവാതക നീക്കത്തിന്റെ 30% ഈ വഴിയാണ്. എണ്ണ  സമ്പന്ന രാഷ്ട്രങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള പെട്രോളിയം ഉൽപന്നങ്ങളും പ്രകൃതിവാതകവും ലോകത്തിന്റെ വിവിധയിടങ്ങളിലേക്കു കൊണ്ടുപോകുന്ന സമുദ്രപാതയാണിത്. 

vachakam
vachakam
vachakam

പ്രതിദിനം 55 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയിലറെയും ഹോർമുസ് വഴിയാണ് എത്തുന്നത്. ഹോർമുസ് അടച്ചാൽ ചെങ്കടലിലേക്കുള്ള പ്രവേശനവും മുടങ്ങും. 

ഹോർമുസ് കടലിടുക്ക് അടച്ചുതോടെ ഇനി ലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസങ്ങൾ നേരിടുന്നതാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം തടസപ്പെടും. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. 

    അസംസ്കൃത എണ്ണ, സ്വർണം, വെള്ളി എന്നിവയുടെയെല്ലാം വിലക്കയറ്റത്തിനു കാരണമാകും. ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ത്യ മറ്റ് വഴികൾ തേടിയേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam