ടെൽഅവീവ്: ഇറാന്റെ പ്രതിരോധ സേനയ്ക്ക് നേതൃത്വം നൽകിയിരുന്ന പ്രധാന നേതാക്കളെല്ലാം അക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന.
ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ കൊലപ്പെട്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഇറാന്റെ പ്രമുഖ സുരക്ഷാ നേതാക്കളിൽ ചിലർ തെഹ്‌റാനിലെ രണ്ട് സ്ഥലങ്ങളിൽ യോഗം ചേർന്നിരുന്നുവെന്നും ഈ യോഗം ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് മനസിലാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നാണ് പറയുന്നത്.
അലി ഷംഖാനി , മുഹമ്മദ് പാക്പൂർ, സലാഹ് ആസാദി, മുഹമ്മദ് ഷിറാസി എന്നീ പ്രധാന നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു.
അലി ഷംഖാനി - മുൻ ഐആർജിസി നാവികസേന മേധാവി, മുൻ ഇറാനിയൻ സേന മേധാവി, അലി ഖമനയിയുടെ പ്രധാന ഉപദേശകൻ.
മുഹമ്മദ് പാക്പൂർ - ഐആർജിസി കമാൻഡർ. ഇസ്രയേൽ പ്രതിരോധ സേന പറയുന്നത് തങ്ങളുടെ രാജ്യത്തെ പൂർണമായി തകർക്കാനാണ് പാക്പൂർ പദ്ധതിയിട്ടതെന്നാണ്.
സലാഹ് ആസാദി - ഇറാൻ സേനയുടെ ചീഫ് ഓഫ് ഇന്റലിജൻസ്, ഇറാന്റെ സായുധസേനയിലെ സീനിയർ ഇന്റലിജൻസ് ഓഫീസർ
മുഹമ്മദ് ഷിറാസി - 1989മുതൽ ഖമനയിയുടെ മിലിട്ടറി ബ്യൂറോ ചീഫ്.
അസിസ് നസീർസാദേ - ഇറാന്റെ പ്രതിരോധ മന്ത്രി, മുൻ വ്യോമസേന മേധാവി, ഡെപ്യൂട്ടി ചീഫ് ഒഫ് സ്റ്റാഫ്.
ഹൊസൈൻ ജബൽ അമീലിയൻ - ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ ഏജൻസിയായ എസ്പിഎൻഡിയുടെ ചെയർമാൻ
റെസാ മൊസാഫാരി - നിയ - മുൻ എസ്പിഎൻഡി ചെയർമാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
