കൊല്ലം: കൊട്ടാരക്കരയിൽ നടന്ന കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണ ഉദ്ഘാടന ചടങ്ങിൽ രോഷാകുലനായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.
യുഡിഎഫ് അംഗങ്ങൾ ചടങ്ങ് ബഹിഷ്‌കരിച്ചതാണ് പ്രകോപനമായത്. ആർ.ബാലകൃഷ്ണപിള്ളയുടെ മകനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ മന്ത്രി, കെഎസ്ആർടിസി ബസ് കേടാക്കിയതിന്റെ പേരിൽ സർവീസിൽ നിന്നു പുറത്താക്കിയ 4 ഐഎൻടിയുസി സംഘടനാ പ്രവർത്തകരെ തിരിച്ചെടുക്കാൻ നിർദേശം നൽകി.
ചടങ്ങിൽ സംസാരിക്കുന്നതിനിടെ കെഎസ്ആർടിസി എംഡിക്കാണ് നിർദേശം നൽകിയത്.
ഇതിനിടെ ചടങ്ങിൽ നിന്നു വിട്ടു നിന്നവരുടെ പേരുകൾ ശിലാഫലകത്തിൽ നിന്നു വലിച്ച് കീറിക്കളയുമെന്നും പകരം പങ്കെടുത്തവരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
