ദുബായ്, അബുദാബി വിമാനത്താവളത്തിന് നേരെയും ഇറാന്റെ ആക്രമണം: ഒരു മരണം, 11 പേർക്ക് പരിക്ക് 

FEBRUARY 28, 2026, 7:20 PM

ദുബായ്: ദുബായ്, അബുദാബി വിമാനത്താവളത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ഞായറാഴ്ച അർധരാത്രിയോടെയാണ് അക്രമണം നടന്നത്. 

ആക്രമണത്തിൽ ഒരാൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. 

അപകടത്തെത്തുടർന്ന്  വിമാനത്താവളത്തിൽ യുഎഇ ഭരണകൂടം അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പുകയും ചെയ്തു. 

vachakam
vachakam
vachakam

വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.  

രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യു.എ.ഇ. വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam