തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗ യാത്രയിലേക്ക് ക്ഷണമുണ്ടെന്നും എന്നാലതിൽ പങ്കെടുക്കില്ലെന്നും പ്രേം കുമാർ. തനിക്ക് കോൺഗ്രസ് പശ്ചാത്തലം ഉണ്ട് എന്നുള്ളത് വസ്തുതയാണ്.
പുതുയുഗയാത്രയിൽ പങ്കെടുക്കില്ല. അത്തരം ചിന്തയെന്നും വന്നിട്ടില്ല. താൻ കമ്മ്യൂണിസ്റ്റ് ചിന്തകൾ ഉള്ളിൽ പേറുന്ന വ്യക്തിയാണ്, അത് എന്നും ഉള്ളിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നാല് വർഷത്തോളം മികച്ച രീതിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് പ്രവർത്തിച്ചിട്ടും തന്നെ പുറത്താക്കുമ്പോൾ സഹപ്രവർത്തകരോട് ഒരു നന്ദിവാക്ക് പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു.
തന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി വന്നിരുന്നു. ആ പരിപാടി പോലും തന്നെ അറിയിച്ചിരുന്നില്ല. കൊച്ചിയിൽ നടത്തിയ സാംസ്കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തില്ല. അറിയിക്കരുതെന്ന് നിർദേശമുണ്ടോ എന്നത് അറിയില്ലെന്നും പ്രേം കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
