മിസിസാഗയിൽ സ്കൂളിന് സമീപം തോക്കുമായി രണ്ട് കൗമാരക്കാർ; പോലീസ് അറസ്റ്റ് ചെയ്തു

FEBRUARY 28, 2026, 9:21 AM

മിസിസാഗ (കാനഡ): മിസിസാഗയിലെ ഒരു വിദ്യാലയത്തിന് സമീപം തോക്കുമായി എത്തിയ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് 1:40-ഓടെയാണ് സംഭവം. എറിൻ സെന്റർ ബൊളിവാർഡിനും ഗ്ലെൻ എറിൻ ഡ്രൈവിനും സമീപമുള്ള വിദ്യാലയത്തിൽ തോക്കുമായി ഒരാൾ എത്തിയെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

വിവരമറിഞ്ഞ ഉടൻ തന്നെ മുൻകരുതൽ നടപടിയായി സ്കൂളും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി സെന്ററും ലോക്ക്ഡൗൺ ചെയ്തു. തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി സെന്ററിൽ നിന്നാണ് 15-ഉം 17-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരുടെ പക്കൽ നിന്നും ലോഡ് ചെയ്ത തോക്ക് കണ്ടെടുത്തു. ഇവർ ആ സ്കൂളിലെ വിദ്യാർത്ഥികളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

സ്കൂളിലെ വിദ്യാർത്ഥികൾക്കോ മറ്റുള്ളവർക്കോ നേരെ ഇവർ ഭീഷണി മുഴക്കിയിട്ടില്ലെന്നും ആക്രമണം നടത്താൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നതായി സൂചനയില്ലെന്നും പോലീസ് അറിയിച്ചു. എങ്കിലും അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.

vachakam
vachakam
vachakam

അനധികൃതമായി ആയുധം കൈവശം വെക്കുക, തോക്ക് ഒളിപ്പിച്ചു കടത്തുക, സുരക്ഷിതമല്ലാത്ത രീതിയിൽ തോക്ക് സൂക്ഷിക്കുക തുടങ്ങി നിരവധി വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് (Y.C.J.A.) പ്രകാരം പ്രായപൂർത്തിയാകാത്ത പ്രതികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam