ഖത്തറിൽ നിന്ന് മലയാളികൾ​ ഉൾപ്പെടെയുള്ള വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കെനിയയിൽ അപകടത്തിൽപെട്ടു: ആറ് മരണം

JUNE 10, 2025, 12:59 AM

ദോഹ: മലയാളികൾ​ ഉൾപ്പെടുന്ന വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ട്​ ആറു പേർ മരിച്ചതായി റി​പ്പോർട്ട്​.

ഖത്തറിൽ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച്​ ​ റോഡിനു വശത്തേക്ക്​​ മറിഞ്ഞാണ്​ അപകടം.

 സംഭവത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മിക്കവരുടെയും നില അതീവ ​ഗുരുതരമാണ്. വിനോദയാത്ര സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

vachakam
vachakam
vachakam

സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്.

മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ.  മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam