തിരുവനന്തപുരം: പാചകവാതക ക്ഷാമത്തെത്തുടർന്ന് ഹോട്ടൽ വ്യവസായം പൂട്ടലിന്റെ വക്കിലേക്ക് പോകുകയാണ്. ഇന്ത്യൻ കോഫിഹൗസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഒന്നോരണ്ടോ ദിവസത്തേക്കുള്ള സിലിൻഡർ മാത്രമേ കോഫിഹൗസുകളിലും സ്റ്റോക്കുള്ളൂ!
പ്രതിസന്ധി തുടരുന്നതിനാൽ ഊണ് ഒഴിവാക്കാനാണ് സാധ്യത. പ്രതിസന്ധി തീരുംവരെ ഊണിനുപകരം ബിരിയാണി നൽകും.
പകൽ 12 മുതൽ മൂന്നുവരെ ചായയും കോഫിയും നൽകില്ല. ആശുപത്രി കാന്റീനുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കൂടുതൽ സിലിൻഡർ ആവശ്യപ്പെട്ട് പാചകവാതക വിതരണ കമ്പനിക്ക് കോഫിബോർഡ് കത്തുനൽകിയിട്ടുണ്ട്.
തൃശ്ശൂർമുതലുള്ള തെക്കൽ ജില്ലകളിൽ 45 ശാഖകളാണ് തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്കുള്ളത്.
പതിനഞ്ച് ശാഖകളിൽ ഭാഗികമായെങ്കിലും വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
