ദില്ലി: കുട്ടികളിലെ സോഷ്യൽ മീഡിയ ദുരുപയോഗത്തിനുമെതിരെ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എം.പിയുമായ ഹർഭജൻ സിംഗ്. രാജ്യസഭയിലെ ബജറ്റ് ചർച്ചക്കിടെയാണ് ഹര്ഭജന് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്.
നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ലൈംഗികച്ചുവയുള്ളതോ അശ്ലീലമായതോ ആയ ഉള്ളടക്കങ്ങൾ കാണാൻ ഇടയാകുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താഗതിയെ ഇത് തെറ്റായ രീതിയിൽ രൂപപ്പെടുത്തുകയാണെന്നും ഹര്ഭജന് വ്യക്തമാക്കി.
രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ഹര്ഭജൻ ആവശ്യപ്പെട്ടു.16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്.
ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം.ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്ന സാഹചര്യമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
