ഇറക്കുമതി ചുങ്കം അമേരിക്ക 50 ശതമാനമാക്കി ഉയര്‍ത്തിയതോടെ വ്യാപാര മേഖലയില്‍ പുതിയ വഴികള്‍ തേടുകയാണ് ഇന്ത്യ. യുഎഇ മോഡലില്‍ ഖത്തറുമായി സ്വതന്ത്ര വ്യാപാര കരാര്‍ ആലോചിക്കുന്നുണ്ട്. ഒമാനുമായി വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ച അടുത്ത മാസം മുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചു.
കൂടാതെ യൂറേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചയും ഉടന്‍ തുടങ്ങും. ഇതിന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയായി. പ്രധാനമന്ത്രി ജപ്പാനും ചൈനയും സന്ദര്‍ശിച്ചതും വ്യാപാര ലക്ഷ്യത്തോടെയാണ്. അമേരിക്ക ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ കുതിപ്പിന് ലോകം സാക്ഷിയാകും. എന്നാല്‍ അമേരിക്കയുടെ വെല്ലുവിളി മറികടക്കുക എന്നത് ലളിതമായ കാര്യവുമല്ല. ഈ വേളയിലാണ് ആഫ്രിക്കയുമായി പുതിയ ധാരണ ഉരുത്തിരിയുന്നത്...
ഴീഹറ ളൃീാ മളൃശരമ ീേ ശിറശമ
ഇന്ത്യയും ആഫ്രിക്കയും വ്യാപാര രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശമാണ് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സിഐഐ ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മറ്റ് രാജ്യങ്ങളുമായുള്ള ബിസിനസുകളില്‍ പ്രയാസം നേരിടുന്ന ഉല്‍പ്പന്നങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.
ലവില്‍ ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം 82 ബില്യണ്‍ ഡോളറിന്റേതാണ്. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാക്കി മാറ്റാം എന്നാണ് ഇന്ത്യയുടെ ആലോചന. ധാതു സമ്പത്ത്, കാര്‍ഷിക മേഖല, സാങ്കേതിക വിദ്യ, നിര്‍മാണ രംഗം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാം എന്ന വാഗ്ദാനമാണ് ഇന്ത്യ നല്‍കുന്നത്. ലോകത്തെ പുതിയ സാഹചര്യം ഇരുവര്‍ക്കും ഗുണപരമാക്കി മാറ്റാമെന്നും മന്ത്രി പറഞ്ഞു.
പുതിയ വ്യാപാര പദ്ധതി ഇങ്ങനെ
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ആഫ്രിക്കയിലാണ്. സ്വര്‍ണവും വജ്രവും പെട്രോളിയം ഉല്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കാം. പകരമായി പാലും പാലുല്‍പ്പന്നങ്ങളും കാറും ഇന്ത്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അയക്കാന്‍ സാധിക്കും. കൊബാള്‍ട്ടും ചെമ്പും യഥേഷ്ടം ആഫ്രിക്കയിലുണ്ട്. ഇന്ത്യയ്ക്ക് ബാറ്ററി നിര്‍മാണത്തിന് അവശ്യം വേണ്ടതാണ് ഇവ.
മൗറീഷ്യസില്‍ പാലിന് വളരെ ആവശ്യക്കാരുണ്ട്. മതിയായ തോതില്‍ കിട്ടാത്തതിനാല്‍ വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യുന്നു. ഇന്ത്യയ്ക്ക് വന്‍തോതില്‍ പാല്‍ മൗറീഷ്യസിലേക്ക് അയക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ മൗറീഷ്യസിലെ വില വര്‍ധനവ് കുറയ്ക്കാം. നിലവില്‍ ആഫ്രിക്ക ഇറക്കുമതി ചെയ്യുന്നത് 20 ബില്യണ്‍ ഡോളറിന്റെ കാറുകള്‍ ആണ്. ഇതില്‍ 10 ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്ക്. ഇത് വര്‍ധിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.ഥീൗ ങമ്യ അഹീെ ഘശസല
പിയൂഷ് ഗോയലിന്റെ നിര്‍ദേശം നടപ്പാകുകയാണെങ്കില്‍ വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് മുമ്പില്‍ പുതിയ വിപണി തുറന്നുകിട്ടും. അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ആഫ്രിക്കന്‍ വിപണി ഭരിക്കുന്നത് എന്ന് പറയാം. ഇന്ത്യയ്ക്ക് കൂടി ഇടിച്ചുകയറാന്‍ സാധിച്ചാല്‍ അത് കയറ്റുമതി രംഗത്ത് നേട്ടമാകും. അമേരിക്ക ഉയര്‍ത്തിയ താരിഫ് ഭീഷണി മറികടക്കാനുള്ള പലവിധ ശ്രമങ്ങളാണ് ഇന്ത്യ നടത്തിവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്