ഗർഭിണിയായ കാമുകിയെ ബേസ്‌ബോൾ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന സംഭവം: പ്രതിക്ക് 30 വർഷം തടവ്

AUGUST 4, 2026, 12:43 AM

ന്യൂജേഴ്‌സി: ഗർഭിണിയായ കാമുകിയെ ബേസ്‌ബോൾ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ന്യൂജേഴ്‌സി സ്വദേശിയായ ബോറിസ് ലെയ്‌നസ്‌റോസാലെസിനാണ് (28) കോടതി ശിക്ഷ വിധിച്ചത്.

25 കാരിയായ ലെസ്‌ലിയാനെറ്റ് ക്വിന്റാനബെറ്റാൻകോർട്ട് ആണ് കൊല്ലപ്പെട്ടത്. ക്രൂരമായ ആക്രമണത്തിൽ യുവതിയും വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരണപ്പെട്ടു.

ആദ്യം യുവതി കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണതാണെന്ന് വരുത്തിതീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചെങ്കിലും, പിന്നീട് കൊലപാതകക്കുറ്റം (First-degree murder) സമ്മതിക്കുകയായിരുന്നു.

vachakam
vachakam
vachakam

വീടിന്റെ പിൻവശത്തുനിന്ന് രക്തം പുരണ്ട ബാറ്റും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തു.

ജഡ്ജി ജോസഫ് ലെവിൻ വിധിച്ച 30 വർഷത്തെ തടവുശിക്ഷയിൽ പ്രതിക്ക് സമയത്തിന് മുൻപുള്ള മോചനത്തനോ  പരോളനോ അർഹതയുണ്ടായിരിക്കില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam