തേനി: തമിഴ്നാട്ടിലെ തേനി തെക്കന്പട്ടി സബ് ജയിലില്‍ നിന്ന് വാര്ഡന്മാരെ ആക്രമിച്ച് ചാടിപ്പോയ തടവുകാരില്‍ 13 പേരെ പൊലീസ് പിടികൂടി. ജയില്‍ വളപ്പിലെ കാട്ടില്‍ ഒളിച്ചിരുന്ന പ്രതികളെ ഡ്രോണ്‍ ഉപയോഗിച്ചാണ് പൊലീസ് സംഘം കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു പ്രതിയെ യാത്രാമധ്യേ തടഞ്ഞുനിര്‍ത്തിയും പിടികൂടി. ഒളിവിലുള്ള ബാക്കി നാല് പേര്‍ക്കായി തേനി ജില്ലയിലുടനീളം പ്രത്യേക പൊലീസ് സംഘങ്ങളുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയായിരുന്നു നാടകീയമായ ജയില്‍ചാട്ടം അരങ്ങേറിയത്. മൂന്നാം ബ്ലോക്കിലെ ഒരു തടവുകാരന് അപസ്മാരം വന്ന് ആരോഗ്യനില വഷളായെന്ന് വ്യാജമായി ബഹളം വെച്ചാണ് പ്രതികള്‍ ജയില്‍ ഉദ്യോഗസ്ഥരെ പറ്റിച്ചത്. വിവരമറിഞ്ഞ് വാതില്‍ തുറന്ന അസിസ്റ്റന്റ് ജയിലറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച് കീഴടക്കിയ ശേഷമാണ് തടവുകാര്‍ മതില് ചാടി പുറത്തുകടന്നത്.
200 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ 334 തടവുകാരാണ് ഉണ്ടായിരുന്നത്. ഈ സുരക്ഷാ വീഴ്ചയും അമിത തിരക്കും സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ജയില്‍ ജീവനക്കാരെ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
