മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

OCTOBER 27, 2026, 11:27 AM

നോർത്ത് അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സ്‌പോർട്‌സ് ആയ പിക്കൾ ബോൾ, മലയാളി സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുവാൻ ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബ് ഒരുക്കിയിരിക്കുന്ന പ്രഥമ മലയാളീ പിക്കൾ ബോൾ ലീഗ് ഡിസംബർ 19-ാം തിയതി നടക്കും. പ്രാദേശിക ടൂർണമെന്റുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ക്യാഷ് പ്രൈസ്  $10000 ഉൾപ്പെടെ വിപുലമായ രീതിയിൽ ആണ് ലീഗ് ഒരുങ്ങുന്നത്.

മൗണ്ട് പ്രോസ്‌പെക്റ്റിൽ ലോകോത്തര നിലവാരത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ദി പിക്ലറിൽ വച്ച് നടക്കുന്ന ലീഗിലേക്ക് ജിസ്‌ട്രേഷൻ ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ടീമുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയതിന്റെ ആവേശത്തിൽ ആണ് സംഘാടകർ.  

ഓപ്പൺ ഡിവിഷൻ, വിമൻസ് ഡിവിഷൻ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. ഏതു എക്‌സ്പീരിയൻസ് ലെവലിൽ ഉള്ളവർക്കും, പ്രായ ഭേദമന്യേ പങ്കെടുക്കാവുന്ന വിധത്തിലാണ് ക്രമീകരണം. ലീഗിന് ആവേശം പകരാൻ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചേർന്നവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. ആവേശകരമായ മല്‌സരങ്ങളിൽ പങ്കെടുക്കുവാനും കാണുവാനും  ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇ.എ.ഇ പ്രസിഡന്റ് സുദീപ് മാക്കീൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 847-757-5981

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam