ദില്ലി: കോക്റോച്ച് ജനത പാർട്ടി പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയുടെ മുഖത്തടിച്ച ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽനിന്ന് നീക്കിയത്.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽനിന്ന് പാർലമെൻ്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിനിടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് മർദനമേറ്റത്.
അഡീഷണൽ ഡിസിപി സന്ദീപ് ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണെമന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സാകേത് ഗോഖലെ എക്സിലൂടെ വ്യക്തമാക്കി.പൊലീസ് അതിക്രമത്തിനെതിരായ ഹർജികൾ ദില്ലി ഹൈക്കോടതി പരിഗണിക്കവെ, ഇതുവരെ ആരും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് താൻ പരാതി നൽകിയതെന്ന് സാകേത് ഗോഖലെ അറിയിച്ചു.ബിഎൻഎസ് സെക്ഷൻ 74, 115, 131, 198 തുടങ്ങിയ വകുപ്പുകൾ ചുമത്തി ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാണ് സാകേത് ഗോഖലെ ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
