നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ

SEPTEMBER 21, 2026, 3:10 AM

 ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ രം​ഗത്ത്. തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി നൽകിയത്.

തങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് തന്‍റെ അറിവില്ലാതെ താന്‍ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടി രൂപ കൈവശപ്പെടുത്തിയെന്നാണ് രാധ പരാതിയിൽ പറയുന്നത്.

  അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരെയാണ് പരാതി നൽകിയത്. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി സമർപ്പിച്ചത്. സെപ്റ്റംബർ 21നാണ് പരാതി നൽകിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam