'ചെക്ക് ഇൻ ചെയ്യാൻ അപേക്ഷിച്ചിട്ടും അനുവദിച്ചില്ല'! ജീവൻ തിരിച്ചു കിട്ടിയ 10 മിനിറ്റ്: നന്ദി പറഞ്ഞ് ഭൂമി ചൗഹാൻ  

JUNE 12, 2025, 8:43 PM

അഹമ്മദാബാദ്: ഇത് ഭൂമി ചൗഹാൻ. ഏവരും പഴിക്കുന്ന ഒരു ട്രാഫിക് ജാം ഭൂമിയുടെ ജീവിതത്തിൽ അനു​ഗ്രഹമായി മാറിയ ഒരു ദിനമായിരുന്നു ജൂൺ 12.  ഗതാഗത കുരുക്കിൽ പെട്ട് പത്ത് മിനിട്ട് വൈകിയതിനാൽ ഇന്നലെ അ​ഗ്നി ​ഗോളമായി മാറിയ വിമാനം നഷ്ടപ്പെട്ട യാത്രക്കാരി.

 അഹമ്മദാബാദിലെ ട്രാഫിക് ജാമിൽ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാൻറെ പുനർജന്മത്തിന് കാരണം. 242 പേരുമായി പറന്നുയർന്ന് ഒരു തീഗോളമായി മാറിയ വിമാനത്തിനുള്ളിൽ ഭൂമിയും ഉണ്ടാകേണ്ടതായിരുന്നു.

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സഹപൈലറ്റ് നടന്‍ വിക്രാന്ത് മാസിയുടെ ബന്ധു

vachakam
vachakam
vachakam

എന്നാൽ ട്രാഫിക്കിൽ കുടുങ്ങി വിമാനം നഷ്ടമായതിനാൽ തലനാരിഴയ്ക്കാണ് ഭൂമി ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

  ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയിൽ ഭൂമിയുടെപേരുമുണ്ടായിരുന്നു. ഭർത്താവിനൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വർഷത്തിന് ശേഷം അവധിആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു.

 10 മിനിറ്റ് താമസിച്ചതിനാൽ വിമാനത്താവള അധികൃതരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തിൽ നിന്ന് മടങ്ങി.  അതാണ് ഭൂമിയുടെ ഇന്നത്തെ ജീവ വായൂ! 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam